ChuttuvattomThodupuzha

വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍; യോഗം നാളെ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍

തൊടുപുഴ: സംസ്ഥാനത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തീയതി ആയി നിശ്ചയിച്ചും 2023 സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നിലവിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച്‌
സംക്ഷിപ്ത പുതുക്കല്‍ പരിപാടി നടത്താന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി. തുടര്‍ന്ന് തൊടുപുഴ നഗരസഭയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം നഗരസഭാതലത്തില്‍ തിങ്കളാഴ്ച്ച മൂന്നിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Related Articles

Back to top button
error: Content is protected !!