Thodupuzha

കാണാതായ വയോധികന്റെ മൃതദേഹം കാഞ്ഞാര്‍ പുഴയില്‍ കണ്ടെത്തി

തൊടുപുഴ: അടിമാലിയില്‍നിന്നു കാണാതായ വയോധികന്റെ മൃതദേഹം കാഞ്ഞാര്‍ പുഴയില്‍ കണ്ടെത്തി. അടിമാലി കാംകോ ജംഗ്ഷന്‍ ചൂഴിക്കരയില്‍ ഗോപി (72) യുടെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടിന് കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് ഗോപി വീട്ടില്‍നിന്നു പോയത്. പിന്നീട് അവിടെനിന്നു കാണാതായി. കഴിഞ്ഞ മൂന്നിന് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മൂലമറ്റം ഭാഗത്താണെന്നു സ്ഥിരീകരിച്ചു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെ മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന് ഒന്നിന് മുല്ലക്കാനത്തെ വീട്ടുവളപ്പില്‍. ഭാര്യ: സാവിത്രി. മക്കള്‍: സുനില്‍, സിമി, സിനി, സിജോ. മരുമക്കള്‍: അന്പിളി, രാജേഷ്, രതീഷ്, രമ്യ.

 

Related Articles

Back to top button
error: Content is protected !!