Muttom

നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയില്‍

മുട്ടം : നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയില്‍. ഈരാറ്റുപേട്ട പ്ലാശനാല്‍ കാനാട്ട് ശ്രീജിത്താണ് (37) കോട്ടയം വേസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതി മുട്ടം കുരിശ് പള്ളിക്ക് സമീപത്തുള്ള ഉസ്താദ് ഹോട്ടലില്‍ നിന്ന് മൊബൈല്‍ ഫോണും ഫുഡ് ലാന്‍ഡ് ഹോട്ടലില്‍ നിന്ന് 3000 രൂപയും മോഷ്ടിച്ചിരുന്നു. മാര്‍ച്ച് 9ന് പുലര്‍ച്ചെയാണ് മോഷണം നടത്തിയത്. മുട്ടം പോലീസ് നടത്തിയ പരിശോധയില്‍ ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍ മറ്റൊരു കേസില്‍ ശ്രീജിത്ത് കഴിഞ്ഞ ദിവസം കോട്ടയം വേസ്റ്റ് പോലീസിന്റെ പിടിയിലായി. മുട്ടത്തെ മോഷണ കേസിന്റെ തെളിവെടുപ്പിനായി പ്രതിയെ ഇന്ന് മുട്ടം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, മുരിക്കാശ്ശേരി എന്നി സ്റ്റേഷനുകളിലായി പ്രതിക്കെതിരെ കേസുകളുണ്ട്. നിരവധി കേസുകളില്‍ ശ്രീജിത്ത് 10 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുക എന്നുള്ളതാണ് പ്രതിയുടെ രീതി.

 

Related Articles

Back to top button
error: Content is protected !!