Thodupuzha

മോഷണ കേസുകളില്‍ മുങ്ങി നടന്ന പ്രതി പിടിയില്‍

തൊടുപുഴ: മോഷണ കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ തൊടുപുഴ പോലീസ് പിടികൂടി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ തൊടുപുഴ കാനംകുന്നത്ത് മനു എന്ന് വിളിക്കുന്ന മന്‍മോഹനെ (50) ആണ് പോലീസ് അറസ്റ്റു ചെയ്തത്. തൊടുപുഴ ഡി.വൈ.എസ്.പി മധു ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ബൈജു പി.ബാബു, സി.പി.ഒമാരായ സനീഷ്, രതീഷ് നാരായണന്‍, നഹാസ് എന്നിവര്‍ ചേര്‍ന്നാണ് മൂവാറ്റുപുഴയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!