Thodupuzha

സ്വാമി അയ്യപ്പദാസിനെ അക്രമിച്ച പ്രതികൾ കോടതിയിൽ കീഴടങ്ങി

തൊടുപുഴ: അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസിനെ അക്രമിച്ച പ്രതികൾ കോടതിയിൽ കീഴടങ്ങി. മാർത്തോമ സ്വദേശികളായ ആൽബിൻ, ജിൻസ് എന്നിവരാണ് ബുധനാഴ്ച മുട്ടം കോടതിയിൽ കീഴടങ്ങിയത്. ഇവരെ ഈ മാസം 29 വരെ റിമാൻ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുൻപിലാണ് കേസിനാസ്പദമായ സംഭവം.കാറിലെത്തിയ പ്രതികൾ സ്വാമി അയ്യപ്പദാസ് സഞ്ചരിച്ച വാഹനം അക്രമിക്കുകയും സ്വാമിയെ വധിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്.അക്രമം തടയാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെയും പ്രതികൾ മർദ്ദിച്ചു എന്നും പരാതിയുണ്ട്.

Related Articles

Back to top button
error: Content is protected !!