Local LiveMuvattupuzha

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ 2024-25 അക്കാദമിക വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യു.ജി.സി.) അനുവദിച്ച സ്വയം ഭരണ പദവിയ്ക്ക് എം.ജി. സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചത്. ബിഎ., ബിഎസ്സി., ബികോം, ബിടിടിഎം, എന്നി
ഹോണേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കും ബി.സി.എ., ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്‍റ് എന്നി ഡിഗ്രി പ്രോഗ്രാമുകളിലേക്കും കൂടാതെ, അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് – ഡേറ്റാ സയന്‍സ് എന്നി പ്രോഗ്രാമുകളിലേക്കുമാണ് നിലവില്‍ അഡ്മിഷന്‍ ആരംഭിച്ചിട്ടുള്ളത്.

മെറിറ്റ്, കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗം, കള്‍ച്ചറല്‍
, സ്പോര്‍ട്സ്, ഭിന്നശേഷി, ലക്ഷദ്വീപ്, സാമ്പത്തിക പിന്നാക്കസംവരണം (ഇ.ഡബ്ല്യു.എസ്.) മുതലായ വിഭാഗങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന്‍റെ വെബ്സൈറ്റ് ( http://www.nirmalacollege.ac.in)  വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ടെസ്ക് സജ്ജീകരിച്ചിട്ടുണ്ട്, ഹെല്‍പ്പ് ടെസ്ക് വഴി സൗജന്യമായി സേവനങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ, എംഎ, എംഎസ്സി., എംകോം, എംസിഎ, എംടിടിഎം, എംഎഎച്ച്ആര്‍എം എന്നി പി.ജി. പ്രോഗ്രാമുകളിലേക്കുള്ള മാനേജ്മെന്‍റ് അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9446600852, 9446600853, 9496435170 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!