Thodupuzha

കാര്‍ഷിക ലോണുകള്‍ പുതുക്കുന്ന  തീയതി മുന്‍കൂട്ടി അറിയിക്കണമെന്ന്    

 

തൊടുപുഴ: കാര്‍ഷിക ലോണുകള്‍ പുതുക്കുന്ന തീയതി കര്‍ഷകരെ മുന്‍കൂട്ടി അറിയിക്കാന്‍

നാഷണലൈസ്ഡ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കണമെന്നും ബാങ്കുകളിലെ ലോണ്‍ എഗ്രിമെന്റ് ഫോമുകളില്‍ മലയാളവും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഫാംഫെഡ് (ഫാര്‍മേഴ്‌സ് ക്ലബ്ബ് ഫെഡറേഷന്‍) രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നബാര്‍ഡ് ചെയര്‍മാന്‍, കേരളത്തിലെ ലീഡ് ബാങ്ക് കണ്‍വീനര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കാര്‍ഷിക ലോണുകള്‍ പുതുക്കുന്ന തീയതി നാഷണലൈസ്ഡ് ബാങ്കുകള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ നിരവധി കര്‍ഷകര്‍ക്ക് ലോണുകള്‍ പുതുക്കുമ്പോള്‍ ഇരട്ടി പലിശ കൊടുക്കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് അറിയിപ്പ് ലഭിച്ചതായി ഫാംഫെഡ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ വിച്ചാട്ട്, ഫാംഫെഡ് പ്രസിഡന്റ് ടോം ചെറിയാന്‍, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറര്‍ തോംസണ്‍ തോമസ്, മുട്ടം എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!