Thodupuzha

അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍  ധര്‍ണ നടത്തി

തൊടുപുഴ: ഇ- ഫയലിങ്ങ് സംവിധാനത്തില്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കുമാരുടെ ആശങ്കകള്‍ പരിഹരിക്കുക, അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് പങ്കാളിത്തമില്ലാത്ത ഇ- ഫയലിങ്ങ് സമ്പ്രദായം പുന:പരിശോധിക്കുക, ഈ ഫയലിങ്ങിനൊപ്പം ഫിസിക്കല്‍ ഫയലിങ്ങും നിര്‍ബന്ധമാക്കുക, കൈയെഴുത്തു കോപ്പികള്‍ ഫയലില്‍ സ്വീകരിക്കുക, ഇ- ഫയലിങ്ങോ ഫിസിക്കല്‍ ഫയലിങ്ങോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പണിമുടക്കും ധര്‍ണയും നടത്തി. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള സെക്രട്ടറി അഡ്വ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ.എ.സി.എ. ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ സി. അധ്യക്ഷത വഹിച്ചു. അഡ്വ. സി. കെ. വിദ്യാസാഗര്‍ (മുന്‍ എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ്), അഡ്വ. എസ്. അശോകന്‍ (മുന്‍. ഡിസ്ട്രിക്റ്റ് ഗവ: പ്ലീഡര്‍), അഡ്വ: ജോസ് മാത്യു (ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, തൊടുപുഴ), അഡ്വ. പി. എസ്. ബിജു (ഓള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി, ഇടുക്കി) അഡ്വ. എം. എസ്. വിനയരാജ് (ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ്, ഇടുക്കി), അഡ്വ, ജോളി ജെയിംസ് (മുന്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍), അഡ്വ. ആല്‍ബര്‍ട്ട് ജോസ് (ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഇടുക്കി), കെ. സലീംകുമാര്‍ (എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍), ഷാഹുല്‍ ഹമീദ് (ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി), കെ.എ. ശശിധരന്‍ (കെ.എ.സി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍), കെ. എം. സാബു (കെ.എ.സി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍), കെ.എ.സി.എ. ജില്ലാ സെക്രട്ടറി സ്വീറ്റ്‌സണ്‍ ജോസഫ്, സജി ടി കുറ്റിച്ചിറ (കെ.എ.സി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. സമാപന യോഗത്തില്‍ എം.എം. മണി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!