ChuttuvattomThodupuzha

പ്രായവും പ്രയാസവും മറന്നു; ഇവരെത്തി പരീക്ഷ ഹാളിലേക്ക്

തൊടുപുഴ: പ്രായമൊക്കെ വെറും സംഖ്യമാത്രമാണെന്ന് തെളിയിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ജില്ലയില്‍ സാക്ഷരത പരീക്ഷ എഴുതാനെത്തിയവര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സാക്ഷരത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നവസാക്ഷരത നേടിയ 6000ത്തോളം പേരാണ് ചൊവ്വാഴ്ച ജില്ലയില്‍നിന്ന് സാക്ഷരത പരീക്ഷ എഴുതിയത്. രോഗക്കിടയില്‍നിന്ന് പരീക്ഷ എഴുതാന്‍ വന്നവര്‍ മുതല്‍ മലയാളം ചേര്‍ത്തുവായിക്കാന്‍ കൊതികൊണ്ട് എത്തിയവര്‍ വരെയാണ് സാക്ഷരത പരീക്ഷയെഴുതാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെയെത്തിയത്. ഇവരില്‍ ചിലരെ കാണാതിരിക്കാന്‍ ആവില്ല.

Related Articles

Back to top button
error: Content is protected !!