Thodupuzha

കാര്‍ഷികയന്ത്ര പ്രവര്‍ത്തി പരിചയ പരിശീലനത്തിനു തുടക്കമായി

തൊടുപുഴ: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പദ്ധതിയായ ”കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍”, ഇടുക്കി ജില്ലയില്‍ ഐ.ടി.ഐ, ഐ.ടി.സി, വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ധാരികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിലും അറ്റകുറ്റപണിയിലും പ്രവര്‍ത്തിപരിചയ പരിശീലനത്തിന് തൊടുപുഴ കാര്‍ഷിക സേവന കേന്ദ്രത്തില്‍ തുടക്കമായി. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ .യു. ജയകുമാരന്‍ അവറുകളുടെ നേതൃത്വത്തില്‍ മിഷന്റെ പ്രോജക്ട് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍, 4 പ്രൊജക്റ്റ് അഗ്രികള്‍ച്ചറല്‍ മെക്കാനിക് അസിസ്റ്റന്റ്മാര്‍ എന്നിവര്‍ അടങ്ങുന്ന ഒരു അഞ്ചംഗ സംഘമാണ് പരിശീലനം നടത്തുന്നത്. തിരഞ്ഞെടുത്ത 20 പേര്‍ക്ക്, 20 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ജില്ല ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) സൈജ ജോസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രബിന്ദു, ഡയറക്ടര്‍ സെന്റ്. ജോര്‍ജ് പ്രൈവറ്റ് ഐ ടി ഐ ഞറുകുറ്റി മാത്യു മരങ്ങാട്ട്, പ്രിന്‍സിപ്പാള്‍ സെന്റ്. ജോര്‍ജ് പ്രൈവറ്റ് ഐ ടി ഐ ഞറുകുറ്റി ഇന്ദു ജി നായര്‍ , ഐ ടി ഐ ഇന്‍സ്ട്രക്ടര്‍ ബെക്‌സണ്‍, ഐ ടി ഐ ഇന്‍സ്ട്രക്ടര്‍ നിഷ ജോഷി, പ്രൊജക്ട് എഞ്ചിനീയര്‍ ദില്‍ഷ സുരേഷ്,  തൊടുപുഴ കാര്‍ഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റര്‍ ജെയിംസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!