ChuttuvattomThodupuzha

എകെഎസ്റ്റിയു-ജനയുഗം സഹപാഠി അറിവുൽസവം-2023; ജില്ലാതല ക്വിസ് മത്സരം തൊടുപുഴയിൽ നടത്തി

തൊടുപുഴ: എകെഎസ്റ്റിയു-ജനയുഗം സഹപാഠി അറിവുൽസവം-2023 ജില്ലാതല ക്വിസ് മത്സരം തൊടുപുഴയിൽ നടന്നു. തൊടുപുഴ എംപ്ലോയീസ് ഹാളിൽ നടന്ന പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗവും ജനയുഗം മുൻ ലേഖകനുമായ കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. അറിവ് എന്നാൽ പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലെന്നും വായനയും പഠനവും അനുഭവ ജ്ഞാനവും എല്ലാം കൂടിചേരുമ്പോഴാണ് കൂടുതല്‍ അറിവുള്ളവരായി നാം മാറുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. സ്വഭാവ രൂപീകരണത്തിലും സാംസ്കാരിക വളർച്ചയിലും അറിവിന്റെ സാന്നിധ്യം വളരെ വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

   എകെഎസ്റ്റിയു ജില്ലാ പ്രസിഡന്റ് രമേശ്കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിലംഗം എ സുരേഷ്കുമാർ, എകെഎസ്റ്റിയു മൂന്നാർ സബ് ജില്ലാ സെക്രട്ടറി എസ് വിശ്വനാഥൻ, ഡബ്ല്യൂസിസി പ്രസിഡന്റ് പി കെ ജബ്ബാർ,ജോയിന്റ് കൗൺസിൽ നേതാക്കളായ ഒ കെ അനിൽകുമാർ, ബി സുധർമ്മ, ജി രമേശ്, കോ-ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യം,

എകെഎസ്റ്റിയു ജില്ലാ എക്സി. അംഗം ജി ധർമ്മരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് യുപി, ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യുപി വിഭാഗത്തിൽ മഹാലക്ഷ്മി ജി, സൂര്യനാരായണൻ വി, അനുപ്രിയ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അൽഫോൻസ എ, ഗീതു എ, അഭിനവ് പി എസ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Related Articles

Back to top button
error: Content is protected !!