Thodupuzha

അല്‍-അസ്ഹര്‍ കോളേജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

തൊടുപുഴ: അല്‍-അസ്ഹര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്
മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ.എം. മിജാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ. എം. മൂസ ഉദ്ഘാടനം ചെയ്തു. 2022 ബാച്ച് എം.റ്റി.റ്റി.എം യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നും, ആറും റാങ്ക് ജേതാക്കളായ അശ്വതി ബി. കെ,
അഖിലാമോള്‍ എന്നിവരെ സ്വര്‍ണ്ണപ്പതക്കങ്ങള്‍ നല്‍കി ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ.എം. പൈജാസ്, അല്‍-അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ അഡ്വ. താജുദ്ദീന്‍ എസ്. എസ്, അക്കാഡമിക് ഡീന്‍ ഡോ. സോമശേഖരന്‍ ബി. പിള്ള, അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്,അല്‍-അസ്ഹര്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി. എഫ്. മെല്‍വിന്‍ ജോസ്, അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹാര്‍വി തോമസ്, അല്‍-അസ്ഹര്‍ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ ഖാലിദ് കെ.എ., അല്‍-അസ്ഹര്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.
ജെബിമോള്‍ സി. മൈതീന്‍, അല്‍-അസ്ഹര്‍ ടീച്ചര്‍ ട്രേയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ജോണി ജേക്കബ്, അല്‍-അസ്ഹര്‍ ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്യാം കുമാര്‍ ബി., അല്‍-അസ്ഹര്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലൗലി പൗലോസ്, അല്‍-അസ്ഹര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് കാസ്സിം, അല്‍-അസ്ഹര്‍ പാരാമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊന്നമ്മ, അല്‍-അസ്ഹര്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വല്‍സമ്മ ജോസഫ് എന്നിവര്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ 20 വര്‍ഷങ്ങളായി കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റാങ്കുകളുടെ ജൈത്രയാത്രയും, നേട്ടങ്ങളും സൂചിപ്പിക്കുന്ന വിശദമായ പ്രസന്റേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പെപ്‌സിയ കരിം നിര്‍വ്വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശശിധരന്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!