ChuttuvattomThodupuzha

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് കെയര്‍ @ഹോം ഉദ്ഘാടനം ഇന്ന്‌

തൊടുപുഴ : അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആന്റ്  സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ഹോസ്പിറ്റലില്‍ കെയര്‍ @ ഹോമും, ഓണ്‍ലൈന്‍ ടെലി കണ്‍സല്‍ട്ടേഷനും   വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 10ന് ഡീന്‍ കുര്യാക്കോസ് എം.പി  ഉദ്ഘാടനം നിർവ്വഹിക്കും. വീഡിയോ കോണ്‍ഫ്രന്‍സ് വഴി രോഗികള്‍ക്ക് എവിടെ നിന്നും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് ഓണ്‍ലൈന്‍ ടെലി കണ്‍സല്‍ട്ടേഷന്‍. ഡോക്ടര്‍, നേഴ്‌സ്, ലാബ്, ഫര്‍മസി, ഫിസിയോ തെറാപ്പി, ഡയറ്റീഷ്യന്‍ എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ ടീമിന്റെ സേവനം വീടുകളില്‍ ലഭ്യമാകുന്ന പദ്ധതിയാണ് അല്‍ അസ്ഹര്‍ കെയര്‍ @  ഹോം. ബന്ധപ്പെടേണ്ട നമ്പര്‍ 9188400763. ഉദ്ഘാടന യോഗത്തില്‍  അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍  കെ. എം. മൂസ ഹാജി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷിയാസ് കെ. പി, ഡയറക്ടര്‍ ഡോ.കെ. എം റിജാസ് , കുമാരമംഗലം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, സി.ഇ ഒ പ്രദീപ്കുമാര്‍, സി.ഒ.ഒ സുധീര്‍ ബാസുരി  തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!