Kudayathoor

അല്‍ ഹിമായ  റെസ്‌ക്യൂ ടീം രൂപീകരിച്ചു

കുടയത്തൂര്‍: പ്രകൃതി ദുരന്തങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കേരളാ ലജ്നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന അല്‍ ഹിമായ റെസ്‌ക്യൂ ടീമിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വാര്‍ഷിക ജനറല്‍ ബോഡി ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ലജ്നത്തുല്‍ മുഅല്ലിമീന്‍ മേഖലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി.പി ഇസ്ഹാഖ് മൗലവി അല്‍ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി നിര്‍വഹിച്ചു. സി.എ മൂസാ മൗലവി, എം.എം ബാവ മൗലവി, പി.എ സെയ്തുമുഹമ്മദ് മൗലവി, ഷഹീര്‍ മൗലവി, ഷാഹുല്‍ ഹമീദ് മൗലവി , ഇ.കെ കബീര്‍ മൗലവി, എ.എന്‍.എ നാസര്‍ മൗലവി, ബഷീര്‍ മൗലവി കീരികോട്, മുഷ്താഖ് മൗലവി, ഷെഫീഖ് ദാരിമി , കബീര്‍ കൗസരി, ബഷീര്‍ ടി.കെ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം ഡയറ്റ് ലക്ചറര്‍ യു മുഹമ്മദ് റാഫി പഠന ക്ലാസിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!