KudayathoorLocal Live

കലുങ്കിന്റെ വശം ഇടിഞ്ഞു ; സുരക്ഷയൊരുക്കുന്നത് റിബണ്‍

കുടയത്തൂര്‍ : മുസ്ലിം പള്ളി കവലയ്ക്ക് സമീപം സംസ്ഥാന പാതയിലെ കലുങ്കിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയില്‍. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന പാതയോരത്തെ കലുങ്കിന്റെ വശമാണ് ഇടിഞ്ഞത്. ഇതോടെ കലുങ്കിന്റെ ഒരു വശത്ത് ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. കലുങ്കിന്റെ അപകടാവസ്ഥ അറിയാതെ റോഡിന്റെ വശം ചേര്‍ന്ന് സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുവാനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ പ്രദേശവാസികള്‍ റിബണ്‍ കെട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെറിയ കമ്പുകള്‍ ഉപയോഗിച്ച് കെട്ടിനിര്‍ത്തിയിട്ടുള്ള റിബണ്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. അപകടാവസ്ഥയിലുള്ള കലുങ്കിന്റെ വശം കെട്ടിയെടുത്ത് അപകട സാധ്യത ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!