Thodupuzha

ആലക്കോട് സ്‌കൂളില്‍ ‘കുഞ്ഞി കൈയില്‍ സമ്പാദ്യപ്പെട്ടി പദ്ധതിക്ക് തുടക്കം

 

ആലക്കോട്: അവധിയും ആഘോഷങ്ങളോടുമൊപ്പം കുട്ടികളില്‍ സമ്പാദശീലം വളര്‍ത്തുന്ന കുഞ്ഞി കൈയ്യില്‍ സമ്പാദ്യപ്പെട്ടി പദ്ധതിക്ക് ആലക്കോട് ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ആലക്കോട് സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സ്‌കൂളിലെ 200 കുട്ടികള്‍ക്കും സമ്പാദ്യ കുടുക്ക സൗജന്യമായി നല്‍കി. അവധിക്കാലത്ത് കുട്ടികള്‍ക്ക് ബന്ധുക്കള്‍ നല്‍കുന്ന തുകയും ആഘോഷങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമെല്ലാം കുടുക്കയില്‍ നിക്ഷേപിക്കുന്നു. ആലക്കോട് സഹകരണ ബാങ്ക് എല്ലാ കുട്ടികള്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ടും പാസ് ബുക്കും നല്‍കും. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനൊപ്പം കുട്ടികളുടെ പഠന ആവശ്യത്തിന് ഉള്ള തുക കുട്ടികള്‍ക്കു തന്നെ കണ്ടെത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷിന്റോ ജോര്‍ജ്,ബോര്‍ഡ് മെമ്പര്‍ ലീഗില്‍ ജോ, അധ്യാപകരായ അരുണ്‍ ജോര്‍ജ് ,ടോണി ടോമി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!