ChuttuvattomThodupuzha

ആലക്കോട് പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

തൊടുപുഴ: ആലക്കോട്  പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറിയും വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസും തല്‍സ്ഥാനം രാജിവെച്ചു. യു.ഡി.എഫിലെ മുന്നണി ധാരണ പ്രകാരമായിരുന്നു രാജി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആലക്കോട്  പഞ്ചായത്തില്‍ വാര്‍ഡ് പതിമൂന്നില്‍ ഒന്‍പത് സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് അഞ്ചും കേരള കോണ്‍ഗ്രസിന് നാലും സീറ്റുകളാണ് ലഭിച്ചത്.  ഇതേ തുടര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ മിനി ജെറി പ്രസിഡന്റായും കേരള കോണ്‍ഗ്രസിലെ സോമന്‍ ജെയിംസ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. അടുത്ത രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനവും  കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും.

Related Articles

Back to top button
error: Content is protected !!