Thodupuzha

ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ്  ക്രിക്കറ്റ് ലീഗ് -2022 ന് തുടക്കമായി

 

തൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് -2022 (ജെ.സി.എല്‍ 2022) ന് തൊടുപുഴയില്‍ തുടക്കമായി. ഇടുക്കി പ്രസ് ക്ലബിന്റെ ആതിഥേയത്വത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, വൈസ് പ്രസിഡന്റുമായ എം. ബിലീന, അഫ്‌സല്‍ ഇബ്രാഹിം, സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളില്‍, ട്രഷറര്‍ പി.കെ. ലത്തീഫ്, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, എം.എന്‍. സുരേഷ്, കെ.വി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ് ക്ലബുകളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്തു. ആദ്യദിനം ലീഗ് റൗണ്ടിലെ 19 മത്സരങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ള ലീഗ് മത്സരങ്ങള്‍ ബുധനാഴ്ച്ച രാവിലെ നടക്കും. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം രൂപയും അല്‍-അസ്ഹര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന അല്‍-അസ്ഹര്‍ കപ്പുമാണ് ചാമ്പ്യന്‍മാരാകുന്ന ടീമിന് നല്‍കുന്നത്. അന്‍പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിന് നല്‍കും. എല്ലാ മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഉണ്ടായിരിക്കും. കൂടാതെ ലീഗിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍, ബെസ്റ്റ് ഫീല്‍ഡര്‍ തുടങ്ങിയ പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടാകും. സംസ്ഥാന കമ്മിറ്റി ആദ്യമായാണ് എല്ലാ ജില്ലകള്‍ക്കും പങ്കെടുക്കാവുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി സഹകരിച്ചാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!