ChuttuvattomThodupuzha

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. സംസ്ഥാന സമ്മേളനത്തിന് തൊടുപുഴയില്‍ തുടക്കം

തൊടുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനത്തിന്
തൊടുപുഴയില്‍ തുടക്കമായി. സംഘടനയുടെ പ്രഥമ സമ്മേളനത്തിന് തിരികൊളുത്തിയ ലോയല്‍ സ്റ്റുഡിയോ ഉടമ ഫിലിപ്പിന്റെ കൊച്ചുമകന്‍ നിഖില്‍ ജോസിന്റെ മാതാവ് ബ്രിജിറ്റ് ജോസില്‍ നിന്നും ജില്ലാ ട്രഷറര്‍ സെബാന്‍ ആതിര പതാക ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ഞൊങ്ങിണിയില്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം മേഖലാ പ്രസിഡന്റ് അജിന്‍ ബേബി അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ ജോണ്‍, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് , ജനറല്‍ സെക്രട്ടറി എ.സി ജോണ്‍സണ്‍, ട്രഷറര്‍ റോബിന്‍ എന്‍വീസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ബി.രവീന്ദ്രന്‍, ഗിരീഷ് പട്ടാമ്പി, മുന്‍ ജനറല്‍ സെക്രട്ടറി പ്രമോസ് ബെന്‍ യേശുദാസ് , ഭാരവാഹികളായ ഹേമേന്ദ്രനാഥ്, സജീഷ് മണി, റോണി അഗസ്റ്റിന്‍, സനീഷ് വടക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവെട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ നൗഷാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി തോമസ് കാവാലം, വാര്‍ഡ് മെമ്പര്‍ കെ.കെ സുഭാഷ് കുമാര്‍, ഇടുക്കി പ്രസ് ക്ലബ് ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി തൊടുപുഴ നഗരം ചുറ്റിവന്ന പതാക പ്രയാണ ജാഥയ്ക്ക് ഉത്രം റീജന്‍സിയിലെ സമ്മേളന നഗരിയില്‍ സംസ്ഥാന നേതാക്കള്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേള്‍ഡ് പതാക ഉയര്‍ത്തി. എ.കെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി ജോണ്‍സണ്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറഞ്ചേരി, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കെ.എം മണി, ജനറല്‍ കണ്‍വീനര്‍ ടി.ജി ഷാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജനീഷ് പാമ്പൂര്‍, മുദ്ര ഗോപി, സംസ്ഥാന സെക്രട്ടറി സന്തോഷ് കെ.കെ, സംസ്ഥാന – ജില്ലാ – മേഖലാ – യൂണിറ്റ് നേതാക്കള്‍ തുടങ്ങിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!