ChuttuvattomThodupuzha

ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കരിങ്കുന്നം-വഴിത്തല യൂണിറ്റ്  വാര്‍ഷിക സമ്മേളനം

വഴിത്തല: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കരിങ്കുന്നം – വഴിത്തല യൂണിറ്റിന്റെ പതിമൂന്നാമത്  വാര്‍ഷിക സമ്മേളനം വഴിത്തല ജേസീസ് ഹാളില്‍ നടന്നു. തൊടുപുഴ മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം  സമ്മേളനം ഉദ്ഘാടനം     ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം മാണി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബാബു എന്‍.ആര്‍,  ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി,മേഖല സെക്രട്ടറി യൂനസ് കെ.ഇ,  യൂണിറ്റ് നിരീക്ഷന്‍ കമല്‍ സന്തോഷ്, ജില്ലാ പി.ആര്‍.ഒ സജി ഫോട്ടോ പാര്‍ക്ക്, മേഖല ട്രഷറര്‍ ശ്രീകുമാര്‍ കെ.ആര്‍, മേഖല പി.ആര്‍.ഒ ഫ്രാന്‍സിസ് മാത്യു,പ്രിന്‍സ് അഗസ്റ്റിന്‍,  ജോപ്പന്‍.റ്റി.ജോണ്‍,എന്നിവര്‍ പ്രസംഗിച്ചു.  ഭാരവാഹികളായി ഷാജി ജെയിംസ് -(പ്രസിഡന്റ്), റ്റിജോ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ബിജു ജെയിംസ് (സെക്രട്ടറി), ബിനില്‍ വി.കെ (ജോയിന്റ് സെക്രട്ടറി), ജോപ്പന്‍.റ്റി.ജോണ്‍ (ട്രഷറര്‍), മേഖല പ്രതിനിധികളായി റ്റി.ജി.ഷാജി, ബാബു എന്‍.ആര്‍, യൂണിറ്റ് കമ്മിറ്റിയംഗങ്ങളായി  അജി.വി.ആര്‍, പ്രിന്‍സ് അഗസ്റ്റ്യന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!