ChuttuvattomThodupuzha

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

തൊടുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സബ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി ജോണ്‍സണും, വാര്‍ഷിക വരവ്- ചെലവ് കണക്ക് സംസ്ഥാന ട്രഷറര്‍ റോബിന്‍ എന്‍വീസും, വെല്‍ഫെയര്‍ ഫണ്ട് കണക്ക് ജനറല്‍ കണ്‍വീനര്‍ സനീഷ് വടക്കനും, സാന്ത്വനം കണക്ക് സാന്ത്വനം ജനറല്‍ കണ്‍വീനര്‍ ജോയ് ഗ്രേസും, ഭരണഘടനാ ഭേദഗതിയവതരണം സാന്ത്വനം പദ്ധതി ചെയര്‍മാന്‍ ഗിരീഷ് പട്ടാമ്പിയും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം 2023 -24 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ നറുക്കെടുപ്പും മെറിറ്റോറിയല്‍ അവാര്‍ഡ് വിതരണവും നടത്തി. സംസ്ഥാന പി.ആര്‍.ഒ റോണി അഗസ്റ്റിന്‍ അനുശോചനവും, സംസ്ഥാന വൈസ്പ്രസിഡന്റ് മുദ്ര ഗോപി സ്വാഗതവും സ്വാഗതസംഘം വൈസ് ചെയര്‍മാനും ജില്ലാ പ്രസിഡണ്ടുമായ കെഎം മാണി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി: എ.സി ജോണ്‍സണ്‍ (പ്രസിഡന്റ്), ജനീഷ് പാമ്പൂര്‍, മുദ്ര ഗോപി (വൈസ് പ്രസിഡന്റ്മാര്‍), ബിനോയ് കള്ളാട്ടുകുഴി
(ജനറല്‍ സെക്രട്ടറി), ഉണ്ണി കൂവോട് (ട്രഷറര്‍), ജയ്സണ്‍ ഞൊങ്ങിണിയില്‍, റോണി അഗസ്റ്റിന്‍, ബി സുദര്‍ശനന്‍, ഹരീഷ് പാലക്കുന്ന്, പ്രശാന്ത് തോപ്പില്‍, ജയന്‍ ക്ലാസിക് (സംസ്ഥാന സെക്രട്ടറിമാര്‍), മസൂദ് മംഗലം (പി.ആര്‍.ഒ), സന്തോഷ് കെ.കെ (വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍), സുരേന്ദ്രന്‍ വള്ളിക്കാവ് (വെല്‍ഫെയര്‍ ഫണ്ട് ജനറല്‍ കണ്‍വീനര്‍), സജീഷ് മണി (സാന്ത്വനം പദ്ധതി ചെയര്‍മാന്‍), എന്‍.കെ ജോഷി (സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ മികച്ച ജില്ലയായി കണ്ണൂരിനെയും, മികച്ച രണ്ടാമത്തെ ജില്ലയായി എറണാകുളത്തേയും തെരഞ്ഞെടുത്തു. പ്രകടനത്തില്‍ ഒന്നാം സ്ഥാനം പാലക്കാട്, രണ്ടാം സ്ഥാനം കണ്ണൂര്‍, എറണാകുളം ജില്ലകളെയും തെഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!