Local LiveMuvattupuzha

കാവക്കാട് ജ്യോതി ഭവന് സഹായഹസ്തവുമായി സെന്റ് അഗസ്റ്റിനിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ : കാവക്കാട് സെന്റ് ജോര്‍ജ് ജ്യോതിഭവന് സഹായഹസ്തവുമായി കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍.  സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1988 ബാച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സെന്റ് ജോര്‍ജ് ജ്യോതിഭവനിലെ അന്തേവാസികള്‍ക്ക് സഹായവുമായെത്തിയത്. കിടപ്പുരോഗികളും
,മനോവൈകല്യമുള്ളവരും, വീടില്ലാത്തവരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരും മക്കളാലും ബന്ധുജനങ്ങളാലും ഉപേക്ഷിക്കപ്പെട്ടവരുമായ നാല്‍പ്പതോളം അന്തേവാസികളെയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് മര്‍ത്ത സന്യാസിനി സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായി ജ്യോതിഭവനില്‍ ശുശ്രുഷിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. ആയവന പഞ്ചായത്ത് അംഗം അന്നകുട്ടി മാത്യൂസ് ജ്യോതിഭവന് സഹായം കൈമാറി. മദര്‍ സി. സ്റ്റേനിയ, സിജി രാമചന്ദ്രന്‍, പി. എന്‍ ബാലകൃഷ്ണന്‍, കെ. എന്‍.സുരേഷ്, സുനില്‍ കെ വി,ആശ സിജി, വിനീത ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!