KarimannurLocal Live

കരിമണ്ണൂര്‍ സ്‌കൂളില്‍ പരീക്ഷ ഒരുക്ക സെമിനാര്‍ സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ ഒരുക്ക സെമിനാര്‍ സംഘടിപ്പിച്ചു. ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും റിസര്‍ച്ച് സ്‌കോളറുമായ ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍ സെമിനാര്‍ നയിച്ചു. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന 378 വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നാല് ബാച്ചുകളിലായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കരിമണ്ണൂര്‍ സ്‌കൂളിലെ പരീക്ഷ ഒരുക്ക സെമിനാര്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. സി. റെജീന അഗസ്റ്റിന്‍,സ്മിത മാത്യു, സീനിയര്‍ അധ്യാപിക മേരി പോള്‍, സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സോജന്‍ അബ്രഹാം, സി. ഡെയ്സി ആഗസ്തി, ഇന്ദു കെ. പോള്‍, റ്റീന ജോസ്, ഡയാന ജോപ്പി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!