Thodupuzha

അംഗൻവാടി പ്രവർത്തകരെ ആദരിച്ചു

 

തൊടുപുഴ :സാമൂഹിക നീതിപാഷിതം പദ്ധതിയുടെ ഭാഗമായി ഭാരതീയജനതാ

മഹിളാമോർച്ച ഇടുക്കി ജില്ലാകമ്മിറ്റിയുടെയും അറക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അറക്കുളത്തെ അംഗൻവാടി ടീച്ചർമാരെ ആദരിക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മഹിളാ മോർച്ച

പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമാ രാജീവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ രമ്യ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർമാരെ പൊന്നാട അണിയിച്ചും സെറ്റും, മുണ്ടും നൽകിയും, കുട്ടികൾക്ക് പേന, പെൻസിൽ, ക്രയോൺസ്, മറ്റ് പഠനോപകരണങ്ങൾ എന്നിവ നൽകിയായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. അഡ്വ. അമ്പിളി അനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മിനി സജീവ്,

ജില്ലാ വൈസ് പ്രസിഡന്റ്‌ മിനി സുധീപ്, പി.ഏ.വേലുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!