Thodupuzha

കര്‍ഷക സമരവാര്‍ഷികം: ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ചു

തൊടുപുഴ: കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ദില്ലി ചലോ കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍

തൊടുപുഴയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. കര്‍ഷക സമര നേതാവും, മദ്യവിരുദ്ധ ജനകീയ സമര സമിതി ജനറല്‍ സെക്രട്ടറിയുമായ ഡോ. വിന്‍സെന്റ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സമര ഐക്യദാര്‍ഢ്യസമിതി ജില്ലാ ചെയര്‍മാന്‍ പ്രഫ. എം.ജെ.

ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയര്‍മാന്‍ ടി.ജെ. പീറ്റര്‍, ജനറല്‍ കണ്‍വീനര്‍ എന്‍. വിനോദ് കുമാര്‍, പ്രഫ. ജോയി മൈക്കിള്‍, ജയിംസ് കോലാനി, സെബാസ്റ്റ്യന്‍ അബ്രാഹം, പി.സി. ജോളി, സിബി സി. മാത്യു, ഷാജി തുണ്ടത്തില്‍, സുകുമാര്‍ അരിക്കുഴ, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, അപ്പച്ചന്‍ ഇരുവേലി, എം.ഡി. ദേവദാസ്, കെ.എസ്. ഹസന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!