Thodupuzha

വാര്‍ഷിക ആഘോഷവും കലാകാരന്‍മാരെ ആദരിക്കലും നടത്തി

 

തൊടുപുഴ: കലാ കാരന്മാരുടെ സംഘടനയായ ഉത്രാടം ഫിലിംസിന്റെ വാര്‍ഷികവും മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കലും ക്രിസ്മസ്-പുതുവത്സര ആഘോഷവും നടത്തി. തൊടുപുഴ എന്‍.എസ്.എസ്. ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി ദാസ് തൊടുപുഴ ഉദ്ഘാടനം ചെയ്തു. ഷോര്‍ട്ട് ഫിലിം സംവിധായകന്‍ മോഹനന്‍ പുറപ്പുഴയെ ചടങ്ങില്‍ ആദരിച്ചു. സംവിധായകന്‍ സോളമന്‍, പ്രിന്‍സ് തൊടുപുഴ, ചന്ദ്രവല്ലി പൂമാല, മുരളി തൊടുപുഴ, മനോജ് വെള്ളാരം, അജിത തൊടുപുഴ, ഷൈല തൊടുപുഴ, എസ്. കൃഷ്ണകുമാര്‍, എലിക്കുളം ജയകുമാര്‍, ഐമ എയ്ഞ്ചല്‍, വിജയകുമാര്‍ ഇടവെട്ടി, സജി കുടയത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!