Thodupuzha

ലഹരിക്കെതിരെ യുവാക്കള്‍ അണിനിരക്കുക: റോഷി അഗസ്റ്റിയന്‍

 

തൊടുപുഴ: സമൂഹത്തെയും വരുംതലമുറയേയും സര്‍വനാശത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ജില്ലാ നെഹൃയുവകേന്ദ്രയും ജില്ലാ യൂത്ത് ക്ലബ്ബും ചേര്‍ന്ന് തൊടുപുഴ സില്‍വര്‍ഹില്‍സ് സിനിമാസില്‍ സംഘടിപ്പിച്ച ദേശീയ യുവജനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് വിമുക്തി മിഷന്‍, തൊടുപുഴ ഫിലിം സൊസൈറ്റി, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, തൊടുപുഴ ന്യൂമാന്‍ കോളജ് മലയാള വിഭാഗം, ഡയറ്റ് ഇടുക്കി എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നെഹൃയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സച്ചിന്‍ എച്ച്. ആമുഖപ്രസംഗം നടത്തി. ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അബു എബ്രാഹം, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോദാസ്, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം. മഞ്ജുഹാസന്‍, ജില്ലായൂത്ത് ക്ലബ്ബ് സെക്രട്ടറി എന്‍. രവീന്ദ്രന്‍, യൂത്ത് ഹോസ്റ്റല്‍സ്

അസോസിയേഷന്‍ ഇടുക്കി യൂണിറ്റ് സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍, നെഹൃയുവകേന്ദ്ര വോളണ്ടിയര്‍ വില്‍സണ്‍ ജെ. മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് റിയാസ് മദ്യം, മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണക്ലാസിനു നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!