Local LiveMuttom
ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും മുട്ടം ടെക്നിക്കല്‍ എച്ച്എസ്എസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/muttom-27.jpg?resize=780%2C470&ssl=1?v=1719554318)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം : ജില്ല ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും മുട്ടം ടെക്നിക്കല്‍ എച്ച്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടത്ത് ലഹരി വിരുദ്ധദിനം ആചരിച്ചു. തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഷ്. കെ. ബാല്യോഗ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് ജഡ്ജുമായ അരവിന്ദ്. ബി. അടിയോടി പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടുള്ള മുട്ടം ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ റാലിയും ഫ്ളാഷ്മോബും ലഹരിവിരുദ്ധദിന പരിപാടികള്‍ക്ക് മാറ്റേകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)