Thodupuzha

യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടിയും 

തൊടുപുഴ: സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധവിരുദ്ധ കാമ്പയിന്റെ ഭാഗമായി

തൊടുപുഴ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന യുദ്ധവിരുദ്ധ കാമ്പയിന്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ജെസിജോണി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, സാദിര കെ.എസ്,

ഡയസ് ജോസഫ്, സുലൈഖ വി പി, ബീന എം എന്‍, ബെന്നി ജോണ്‍, എന്നിവര്‍ നേതൃത്വം നല്കി.

ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങളിലും പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രങ്ങളിലും ഒരാഴ്ച കാലം നീണ്ടു നില്ക്കുന്ന യുദ്ധവിരുദ്ധ കാമ്പയിനും പ്രതിജ്ഞയുമാണ് സംഘടിപ്പിക്കുന്നത്. തൊടുപുഴ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഇളംദേശം, തൊടുപുഴ, അടിമാലി, ദേവികുളം ബ്ലോക്കുകളിലെയും തൊടുപുഴ നഗരസഭയിലെയും സാക്ഷരതാ പ്രേരക്മാര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലയിലെ 63 വിദ്യാകേന്ദ്രങ്ങളിലും, 11 വികസന കേന്ദ്രങ്ങളിലും, 18 തുല്യത സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലും മാര്‍ച്ച് 6 നകം ബോധവത്കരണ ക്ലാസുകളും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയിലെ 1700 ഓളം ഇന്‍സ്ട്രക്ടര്‍മാരും

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കളായ 1400 ഓളം പഠിതാക്കളും ജനങ്ങളും കാമ്പയിനില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!