Thodupuzha

മത്സ്യവിത്ത് ഉത്പാദന യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു 

തൊടുപുഴ: പിന്നാമ്പുറ മത്സ്യവിത്ത് ഉത്പാദന പദ്ധതിയില്‍ കരിമീന്‍, വരാല്‍ എന്നിവയുടെ യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 30 മുമ്പായി താഴെ പറയുന്ന വിലാസത്തിലോ ഇമെയില്‍ ഐ.ഡി.യിലോ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.

വിലാസം- ജില്ലാ ഫിഷറീസ് ഓഫീസ്, പൈനാവ് പി.ഒ., ഇടുക്കി പിന്‍ 865603. ഇമെയില്‍- [email protected]

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-തൊടുപുഴ-9497848406, ദേവികുളം-7025233647, പീരുമേട്-9961450288, ഇടുക്കി-9744305903, നെടുങ്കണ്ടം- 8156871619.

Related Articles

Back to top button
error: Content is protected !!