Thodupuzha

കൂണ്‍ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

തൊടുപുഴ:കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന കൂണ്‍ കൃഷി വിത്ത് ഉത്പാദന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പടെ സൗജന്യമായി നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പരിശീലന ശേഷം 2 വര്‍ഷക്കാലത്തേക്ക് സംരംഭത്തിനു വേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ ,വില്പന,മറ്റു പ്രശ്‌നങ്ങള്‍ ) സൗജന്യമായി ലഭിക്കും. പരിശീലന കാലാവധി – 10 ദിവസം. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഇന്റര്‍വ്യൂ നായി 5 ന് രാവിലെ 10.30 ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തിച്ചേരണം. 2പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൊണ്ടുവരണം. എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ കുടുംബശ്രീ പാസ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ്. .

ഫോണ്‍ -8075228358,7306890145

 

 

Related Articles

Back to top button
error: Content is protected !!