ChuttuvattomIdukki
ഡ്രോൺ നിരീക്ഷണത്തിന് അപേക്ഷ ക്ഷണിച്ചു


ഇടുക്കി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡ് തല പരിശോധനയ്ക്കായി ഡ്രോൺ ഉപയോഗിക്കുന്നതിൽ പ്രാഗത്ഭ്യമുള്ള ഏജൻസികളിൽ നിന്നും അപേക്ഷകളും ക്വട്ടേഷനുകളും (നിരക്ക് മണിക്കൂർ അടിസ്ഥാനത്തിൽ)ക്ഷണിക്കുന്നു.അപേക്ഷകൾ നവംബർ 24 ന് മുമ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
