ChuttuvattomThodupuzha

അവധിക്കാല പ്രവര്‍ത്തനങ്ങള്‍ : ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് കെപിഎസ്ടിഎ

തൊടുപുഴ : ക്യൂഐപി അധ്യാപക സംഘടനകളോട് ആലോചിക്കാതെ അവധിക്കാലത്ത് എസ്‌സിഇആര്‍ടിയും എസ്എസ്‌കെയും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ലെന്ന് കെപിഎസ്ടിഎ . തൊടുപുഴ സബ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി പി. എം നാസര്‍ ഉദ്ഘാടനം ചെയ്തു. ശിശുവിദഗ്ധര്‍ പോലും കുട്ടികള്‍ക്ക് അവധിക്കാലം നല്‍കേണ്ട പ്രാധാന്യം ഗൗരവപൂര്‍വം ഉണര്‍ത്തി അവധിക്കാല ക്യാമ്പുകള്‍ വരെ ഇല്ലാതാക്കുമ്പോള്‍ യാതൊരു ചര്‍ച്ചകളും നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കലാണ്.

ഇലക്ഷന്‍ ഡ്യൂട്ടിയും അധ്യാപക പരിശീലനങ്ങളും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങളുമായി അധ്യാപകര്‍ അവധിക്കാലത്ത് തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയത്ത് പുതിയ പരിഷ്‌കാരങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കും. സര്‍ക്കാരിന്റെ ഈ മേഖലയിലെ പരാജയം മറച്ചുവെയ്ക്കാനാണ് പുതിയ പദ്ധതികളുമായി ഇറങ്ങിയിട്ടുള്ളതെന്നും ഉത്തരവാദിത്വപ്പെട്ട അധ്യാപക സംഘടനകളുമായി പോലും ചര്‍ച്ചകളില്ലാതെ മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ അറിയേണ്ട ജനാധിപത്യവിരുദ്ധ അധ്യാപക ദ്രോഹ നയങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സബ് ജില്ലാ പ്രസിഡന്റ് ഷിന്റോ ജോര്‍ജ് അധ്യക്ഷത വഹിച്ചു . സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയ് മാത്യു , സജി മാത്യു , ദീപു ജോസ് , രതീഷ് വി.ആര്‍ , സുനില്‍ ടി. തോമസ് , രാജിമോന്‍ ഗോവിന്ദ് , ബിജു ഐസക് , ജോസഫ് മാത്യു , ജീസ് എം അലക്സ് , സിനി ട്രീസാ , മിനിമോള്‍ ആര്‍ , ജിന്‍സ് കെ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!