ChuttuvattomIdukkiThodupuzha

ഗ്ലൂക്കോമീറ്റർ സ്ട്രിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി:  ജില്ലയിൽ ഗ്ലൂക്കോമീറ്റർ കിറ്റുകൾ ലഭ്യമായിട്ടുള്ള ഗുണഭോക്താക്കൾക്ക് അഡീഷണൽ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്കാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിന് സഹായിക്കുന്ന ‘ഗ്ലൂക്കോമീറ്റർ’ 2018 മുതൽ സാമൂഹ്യനീതി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ ഓൺലൈനായാണ് (https://suneethi.sjd.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടത്. അഡീഷണൽ സ്ട്രിപ്പ് അനുവദിക്കുന്നതിന് അപേക്ഷകന്റെ ലൈഫ് സർട്ടിഫിക്കറ്റ് കൂടി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04862-228160.

Related Articles

Back to top button
error: Content is protected !!