IdukkiLocal Live

ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം

ഇടുക്കി : ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററില്‍ ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 9ന് രാവിലെ 11.00 മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍/വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവുക. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്. പ്രായപരിധി 45 വയസില്‍ കവിയരുത്. ഫോണ്‍: 6238300252, 04862 233030.

 

Related Articles

Back to top button
error: Content is protected !!