ChuttuvattomThodupuzha

അറക്കുളം ആസ്‌കോ ബാങ്കിന്റെ പൊതുയോഗം നടത്തി

മൂലമറ്റം: അറക്കുളം ആസ്‌കോബാങ്കിന്റെ പൊതുയോഗം നടത്തി. ക്രൗണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ടോമി വാളികുളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്, ശശി കടപ്ലാക്കല്‍, ഇമ്മാനുവേല്‍ സൈമണ്‍, അനില്‍കുമാര്‍, സാം സെബാസ്റ്റ്യന്‍ എം.ഡി, ജോഷി വി.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.അറക്കുളം പഞ്ചായത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂലമറ്റം ഗവ. വിഎച്ച്എസ്എസ്, എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുളമാവ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ എവര്‍റോളിംഗ് ട്രോഫിയും ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ കുട്ടികളില്‍ എസ്എസ്എല്‍സിക്ക് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!