ChuttuvattomMoolammattam

അറക്കുളം പഞ്ചായത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷം

മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷം.അടിക്കടി വൈദ്യുതി പോകുന്നത് പഞ്ചായത്ത്,വില്ലേജ് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എല്ലാത്തിൻ്റെയും പ്രവർത്തനം ബുദ്ധിമുട്ടിൽ ആക്കുന്നു. ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ അല്ല കറണ്ട് പോകുന്നത് കറണ്ട് കിട്ടുന്ന സമയം വളരെ കുറവാണെന്നും ജനങ്ങൾ പരാതിപ്പെടുന്നു. വൈകുന്നേരത്തോടെ വൈദ്യുതി ലഭിക്കാറില്ലെന്നും കെഎസ്ഇബിയിൽ പരാതിപെട്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ലെന്നും, ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ ഓരോ മുടന്തൻ ന്യായങ്ങൾ പറയുകാണെന്നും നാട്ടുകാർ ആരോപിച്ചു. ഓരോ പ്രാവശ്യവും വൈദ്യുതി ചാർജ് വർധിപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുന്നതല്ലാതെ യഥാസമയങ്ങളിൽ വൈദ്യുതി എത്തിക്കാൻ യാതൊരു നടപടിയും സ്വികരിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റുന്നില്ല വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ കഴിയുന്നില്ല.  മൂലമറ്റത്തെ വൈദ്യുതി പ്രശ്നത്തിൽ  അടിയന്തിരമായി പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!