Obit

അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളത്തെ മരിച്ച നിലയില്‍ കണ്ടെത്തി

മൂലമറ്റം : അറക്കുളം പഞ്ചായത്തംഗവും മൂലമറ്റം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ടോമി സെബാസ്റ്റ്യന്‍ വാളികുളത്തെ (58) വീടിനു സമീപത്തെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അറക്കുളം ആസ്‌കോ ബാങ്ക് ചെയര്‍മാന്‍, റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മുതലക്കോടത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: റാണി കട്ടപ്പന ചെമ്പകമംഗലം കുടുംബാഗം. മക്കള്‍ : പ്രിയങ്ക, റിയങ്ക, റിച്ചാര്‍ഡ്.

 

Related Articles

Back to top button
error: Content is protected !!