ChuttuvattomThodupuzha

സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും ആക്രമിച്ച കേസ്‌:പോലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ

തൊടുപുഴ: സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും ക്രിസ്മസ് രാത്രിയില്‍ വഴിയില്‍  ആക്രമിച്ച കേസില്‍ തൊടുപുഴ പോലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയില്‍ കേരള പ്രദേശ് എക്‌സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യന്‍ നേവിയില്‍ ലെഫ്റ്റനെന്റ് കമാന്‍ഡറായ സൈനികന്‍ ഭാര്യയോടും മറ്റു രണ്ടു സുഹൃത്തുക്കളോടും ഒപ്പം വെങ്ങല്ലൂര്‍ ബൈപാസ് റോഡില്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു സംഭവം. റോഡിലൂടെ വന്ന ബൈക്ക് യാത്രികര്‍ അകാരണമായി സൈനികനോടും സുഹൃത്തുക്കളോടും തട്ടിക്കയറുകയും അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി പോലീസ് സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും കൂടെ ഉള്ളവരെയും അക്രമകാരികളായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ കേസെടുക്കയുമാണ് ചെയ്തതെന്നാണ് ആക്ഷേപം. യഥാര്‍ഥ പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും അവരെ ഉടന്‍ തന്നെ ജാമ്യത്തില്‍ വിടുന്ന നിലപാടാണ് തൊടുപുഴ പോലീസ് കൈകൊണ്ടതെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ ചെന്ന ഉന്നത സൈനികോദ്യോഗസ്ഥനോട് പോലീസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. രാജ്യ സേവനം ചെയ്യുന്ന സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം രാജ്യത്തിന് പരമ പ്രധാനമാണെന്നിരിക്കെ സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും ആക്രമിച്ച കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!