Thodupuzha

ദിവ്യരക്ഷാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

തൊടുപുഴ; മൈലക്കൊമ്പ് പ്രവര്‍ത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആശ്രയമായ ദിവ്യരക്ഷാലയത്തില്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ‘ആരോഗ്യ ദീപം സൗജന്യ മെഡിക്കല്‍ ക്യാമ്പ്’ സംഘടിപ്പിച്ചു. ഡോ.സമീറ, ഡോ.സെബാസ്റ്റ്യന്‍, അനീഷാ രാജ് , അശ്വിന്‍ ശിവദാസ് , ആന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യുവിനൊപ്പം വിദ്യാര്‍ത്ഥികളായ ബില്‍ബിലാല്‍ (ലയോള കോളേജ്, തിരുവനന്തപുരം)അലക്‌സാണ്ടര്‍ എസ് പോളക്കുഴി (സെന്റ് ജോസഫ് കോളേജ് ഓഫ് ലോ, ബാംഗ്ലൂര്‍) കശ്മീര മധു (രാജഗിരി കോളേജ്, കളമശ്ശേരി) എന്നിവരും ശാന്തിഗിരി കോളേജ് പുറപ്പുഴ, കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ലോ തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ട ഉപദേശങ്ങളും മെഡിക്കല്‍ ചെക്കപ്പും മരുന്ന് വിതരണവും നടന്നു.

Related Articles

Back to top button
error: Content is protected !!