ChuttuvattomThodupuzha

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി ഇരുപതോളം നിശാഗന്ധി പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞു

തൊടുപുഴ: വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നിശാഗാന്ധി പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. തൊടുപുഴ മൈലക്കൊമ്പ് നെടുങ്കല്ലേല്‍ അമല്‍ ജിലു ദമ്പതികളുടെ വീട്ടിലാണ് ഇരുപതോളം നിശാഗന്ധി പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞത്. വളരെ അപൂര്‍വമായാണ് ഇത്രയധികം പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞു കാണാറുള്ളത്. രാത്രിയില്‍ പുഷ്പിച്ചു സുഗന്ധം പരത്തുകയും സൂര്യോദയത്തിനു മുമ്പേ വാടിപോകുന്നതും കൊണ്ടാണ് നിശാഗന്ധി എന്ന പേരില്‍ അറിയപ്പെടുന്നത്.

വിത്തുകള്‍ ഇല്ലാത്ത ഈ സസ്യത്തിനു ഇലയില്‍ നിന്നുമാണ് പുതിയ തൈകള്‍ മുളച്ചു വേര് പിടിക്കുന്നത്. പൂക്കള്‍ വിരിയുന്നതും ഇലയില്‍ നിന്നുമാണ് എന്നുള്ളതും കൗതുകകരമാണ്.ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വര്‍ണ്ണത്തിലുള്ള പുഷ്പങ്ങള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. മക്കളായ ആഭ, എട്‌ന, എയ്മ എന്നിവരും ചെടിയുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധാലുക്കള്‍ ആണ്.വര്‍ഷത്തില്‍ ഒരു പ്രത്യേക കാലത്ത് ചെടിയില്‍ പൂമൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകള്‍ വളര്‍ന്ന് വലുതായാല്‍ രാത്രി നേരത്താണ് വിടരുന്നത്. പൂര്‍ണ്ണമായി വിടരാന്‍ അര്‍ദ്ധരാത്രിയാവും

രാത്രിയില്‍ പുഷ്പിക്കുന്ന സസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിശാഗന്ധി. ഇത് അറിയപ്പെടുന്നതുതന്നെ രാത്രിയുടെ റാണി എന്നാണ്.ഇലയില്‍ നിന്ന് പുതിയ ചെടികള്‍ ഉണ്ടാകുന്നത്.

 

Related Articles

Back to top button
error: Content is protected !!