ChuttuvattomCrimeThodupuzha

പോക്സോ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ്; കാഞ്ഞാർ പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം

തൊ​ടു​പു​ഴ: ദമ്പതികളെ മ​ർ​ദ്ദി​ക്കു​ക​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കാ​ഞ്ഞാ​ർ പോ​ലീ​സി​ന് ഇ​ടു​ക്കി പോ​ക്സോ കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. അ​യ​ൽ​വാ​സി ഉ​ച്ച​ത്തി​ൽ പാ​ട്ടു വ​യ്ക്കു​ന്ന​തു​മൂ​ലം പ​ഠി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഒമ്പതാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഉ​ടു​മ്പ​ന്നൂ​ർ പെ​രി​ങ്ങാ​ശേ​രി തേ​ക്കി​ല​ക്കാ​ട്ടി​ൽ ജോ​മോ​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​വും പോ​ലീ​സുകാരനും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​കു​ക​യും ഇ​രു​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, ത​ന്റെ ഭാ​ര്യ​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ജോ​മോ​ൻ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

പോ​ലീ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ച​താ​യി ആ​രോ​പി​ച്ച് കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ബി​ജു​മോ​ൻറെ പ​രാ​തി​യി​ൽ ജോ​മോ​നെ​തി​രേ​യും കേ​സെ​ടു​ത്തു. സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ ജോ​മോ​ൻറെ ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്ന​റി​ഞ്ഞ പോ​ലീ​സ് പ​രാ​തി​ക്കാ​രി​യാ​യ 15 വ​യ​സു​കാ​രി​യെ ഉ​പ​യോ​ഗി​ച്ച് ജോ​മോ​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പോ​ക്സോ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നും പ​രാ​തി​ക്കാ​രി​യോ​ടും 60 വ​യ​സു​ള്ള മു​ത്ത​ശി​യോ​ടും ലൈം​ഗി​കബ​ന്ധ​ത്തി​ന് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നു മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു ജോ​മോ​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത് 19 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തു. കേ​സ് വി​ചാ​ര​ണ​യ്ക്കി​ടെ ഇ​ടു​ക്കി പോ​ക്സോ കോ​ട​തി പെ​ൺ​കു​ട്ടി​യു​ടെ​യും അ​മ്മൂ​മ്മ​യു​ടെ​യും ആ​രോ​പ​ണം ക​ള​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​മോ​നും ഭാ​ര്യ​ക്കും മ​ർ​ദ​ന​മേ​റ്റ സം​ഭ​വം ത​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ണ്ട് പോ​ലീ​സുകാരൻ 15 വ​യ​സു​കാ​രി​യെ പ്രേ​രി​പ്പി​ച്ച് മ​നഃ​പൂ​ർ​വം കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തു​ക​യും പോ​ക്സോ കേ​സി​ൽ​നി​ന്നു ജോ​മോ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് മോ​ശ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നും എ​ന്തി​നു​വേ​ണ്ടി​യാ​ണോ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് അ​തി​ന് കട​ക​വി​രു​ദ്ധ​മാ​യ പെ​രു​മാ​റ്റ​മാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സി​ൻറെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും സ്പെ​ഷ​ൽ ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ സി.​കെ. വി​ദ്യാ​സ​ഗാ​ർ, ഗൗ​തം പു​ഷ്പ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related Articles

Back to top button
error: Content is protected !!