Moolammattam

ആസാദി കാ അമൃത് മഹോല്‍സവം വെള്ളിയാഴ്ച

മൂലമറ്റം: ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെഎസ്ഇബിയും സംയുക്തമായി ഉജ്വല്‍ ഭാരത് ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 എന്ന പേരില്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11ന് മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നോഡല്‍ ഓഫീസര്‍ ഇലാസ് ഖേര്‍നാര്‍ വിഷയാവതരണം നടത്തും. എംഎല്‍എമാരായ പി.ജെ. ജോസഫ്, എം.എം. മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, കോളജ് മാനേജര്‍ റവ. ഡോ. തോമസ് വെങ്ങാലുവക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!