Thodupuzha

ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ക്കും  നേരെയുള്ള ആക്രമണം: കേന്ദ്രം മൗനം പാലിക്കുന്നതായി എം.പി       

 

തൊടുപുഴ: രാജ്യത്ത് ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ ഉള്‍പ്പെടെ വിശ്വാസികള്‍ക്കെതിരെയുള്ള നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. ലോക് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും ചേര്‍ത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും 400-ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് എം.പി. പറഞ്ഞു. ഭരണകൂടങ്ങള്‍ ഇത്തരം കേസുകളില്‍ മൗനം പാലിക്കുകയും അക്രമികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണ്. ബജ്‌റംഗ്ദള്‍, വി.എച്ച്.പി, തുടങ്ങി തീവ്ര നിലപാടുള്ള സംഘങ്ങള്‍ ആണ് ഈ അക്രമങ്ങളുടെ പിന്നിലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും ഇത് ഭരണഘടന 25-ം അനുഛേദം അനുസരിച്ചുള്ള മതപരമായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഇത് വഴി സംഭവിച്ചിരിക്കുന്നതെന്നും എം.പി. ലോക് സഭയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!