CrimeIdukki

പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രതിയുടെ സഹോദരന്റെ ഹോട്ടല്‍ തല്ലി തകര്‍ത്തു

ചെറുതോണി : പൈനാവ് 56 കോളനിയില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സന്തോഷിന്റെ സഹോദരന്‍ സുഗതന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടിച്ചു തകര്‍ത്തതു സംബന്ധിച്ച് ഇടുക്കി പോലീസ് കേസെടുത്തു. സന്തോഷിന്റെ ഭാര്യാമാതാവ് അന്നക്കുട്ടിയേയും, കൊച്ചുമകള്‍ ലിയ മോളേയുമാണ് സന്തോഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കളാണ് പ്രതി സന്തോഷിന്റെ സഹോദരന്‍ സുഗതനും, പങ്കാളിയായ ജോഷിയും ചേര്‍ന്നു നടത്തുന്ന അമ്പാടി ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. 12 ജോലിക്കാര്‍ ജോലിചെയ്യുന്ന ഹോട്ടലില്‍ അക്രമം നടത്തിയതിലൂടെ 60000 രൂപയുടെ നാശനഷ്ടമുണ്ടായതായി സുഗതന്‍ പറഞ്ഞു. രണ്ടു ദിവസത്തെ കച്ചവടവും നഷ്ടപ്പെട്ടു. സന്തോഷും ജേഷ്ഠന്‍ സുഗതനുമായി യാതൊരു ബന്ധവുമില്ലെന്നും വര്‍ഷങ്ങളായി പിണക്കത്തിലാണെന്നും സുഗതന്‍ പറഞ്ഞു. സന്തോഷ് വീടുമായി ബന്ധമില്ലാതെ പല സ്ഥലങ്ങളിലും മാറിമാറി വാടകക്ക് താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. വധശ്രമക്കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുഗതന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!