Thodupuzha

ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോടിക്കുളം: ജലജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയും കോടിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ജലസംരക്ഷണത്തിന്റെ ആവശ്യകതയും ജലജന്യ രോഗങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ബുധന്‍ രാവിലെ 10.30 ന് കോട്ട കവലയില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍ കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.ഏഴാം വാര്‍ഡ് മെമ്പര്‍ ഹലീമ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറാം വാര്‍ഡ് മെമ്പര്‍ ഷൈനി സുനില്‍ സ്വാഗതവും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി ഇടുക്കി ജില്ലാ ടീം ലീഡര്‍ അജീഷ് എബ്രഹാം ജലസംരക്ഷണത്തിന്റെ ആവശ്യകതയും ജലജന്യ രോഗങ്ങളെ കുറിച്ച് ക്ലാസുകളും നയിച്ചു.28 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ അംഗന്‍വാടി ടീച്ചര്‍ സാബുദാ സി എസ് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!