ChuttuvattomThodupuzha

പകര്‍ച്ചപനിയും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി

അരിക്കുഴ : പകര്‍ച്ചപ്പനിയും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ബോധവത്ക്കരണം നടത്തി. 24 കുട്ടികള്‍ ചാര്‍ട്ടുകളുടെയും ചിത്രങ്ങളുടെയും സാങ്കേതിക വിദ്യയുടെ യും സഹായ ത്തോടെയാണ് ബോധവത്കരണം നടത്തിയത്. പണ്ടപ്പിള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജോ മാത്യു ഉത്ഘാടനം ചെയ്ത യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. നിക്കോളാസ് മൂലാശ്ശേരില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനീഷ് കെ ജോര്‍ജ് അധ്യാപകരായ മാര്‍ട്ടീന ജോര്‍ജ്, അമിത തങ്കച്ചന്‍ വിദ്യാര്‍ത്ഥികളായ അലന്‍ ജോഷി, ശ്രീരാഗ് അനീഷ്, റോണ്‍ ജോര്‍ജ് റോബിന്‍, നിവേദ് ദിനു, ശ്രീനന്ദ അനൂപ്, അക്ഷയ് അമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!