ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആയില്യം പൂജ നവംബര്‍ 6 ന്

തൊടുപുഴ:  ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആയില്യം പൂജ നവംബര്‍ 6 ന് പാമ്പുമേക്കാട്ട് മന പി.എസ്. വല്ലഭന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രാഹു – കേതു ദോഷങ്ങള്‍ക്കും കുടുംബ ഐശ്വര്യങ്ങള്‍ക്കും വളരെ പ്രധാന്യമുള്ളതാണ് സര്‍പ്പപൂജ. തുലാ മാസത്തിലെ ആയില്യം നാളിലാണ് ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ പ്രതിഷ്ഠ നടന്നതെന്നുമുള്ളതും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നൂറുംപാലും, സര്‍പ്പബലി, പാല്‍പ്പായസം, ഉണ്ണിയപ്പം, മഞ്ഞള്‍പൊടി സമര്‍പ്പണം, വെറ്റില, പാക്ക് എന്നീ പ്രധാന വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തുലാമാസത്തില്‍ നടക്കുന്ന ആയില്യം പൂജയില്‍ പങ്കെടുത്ത് സര്‍വ്വൈശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രാപിക്കാന്‍ എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് രക്ഷാധികാരി കെ.കെ. പുഷ്പാംഗദനും മാനേജര്‍ ബി. ഇന്ദിരയും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!