National

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

ന്യുഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22ന് ഉച്ചയ്ക്ക് 2.30 വരെയാണ്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവധി.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നല്‍കണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്ര കത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൂട്ടക്കൊഴിച്ചില്‍ ഭീതിയിലാണ് കോണ്‍ഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇന്നലെ അയോധ്യയില്‍ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

Related Articles

Back to top button
error: Content is protected !!