Thodupuzha

ആയുര്‍വേദ മെഡിക്കല്‍ അസോ. ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

 

ഇടുക്കി: കേരള പൊതുജനാരോഗ്യ ബില്ലില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി അലോപ്പതി കേന്ദ്രീകൃത കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ചട്ടവിരുദ്ധമാകുമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ചികിസകര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച കേന്ദ്ര നിയമം അധികാരം നല്‍കുമ്പോള്‍ അത് ആയുര്‍വേദം ഉള്‍പ്പടെയുള്ള ആയുഷ് വിഭാഗത്തിന് നിഷേധിക്കാനുള്ള ശ്രമം നിയമപരമായി നിലനില്ക്കുന്നതല്ലെന്നും സമ്മേളനം വിലയിരുത്തി. സ്‌കൂള്‍ ഹെല്‍ത്തിലും സ്‌കൂള്‍ പാഠ്യപദ്ധതിയിലും ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതു സമ്മേളനം റിട്ട. ആയുര്‍വേദ ഡി.എം.ഒ ഡോ: പി.എ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ: റെന്‍സ് പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സികൂട്ടീവ് അംഗം ഡോ: രാജശേഖരന്‍, ജില്ലാ സെക്രട്ടറി ഡോ: അരുണ്‍ രവി എം, ജില്ലാ വനിതാ കണ്‍വീനര്‍ ഡോ: മറീന ജോസഫ്, ട്രഷറര്‍ ഡോ: ജോര്‍ജ്ജ് പൗലോസ്, ഡോ: എം.എസ് നൗഷാദ്, ഡോ: അന്ന റാണി വര്‍ഗീസ്, ഡോ: ജിനു ചെമ്പന്‍കുളം, ഡോ: ടോമി ജോര്‍ജ്ജ്, ഡോ: ലിഷ പി എല്‍, ഡോ: രോഹിത് സി.എം എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ തൊടുപുഴ , അടിമാലി, കട്ടപ്പന, കുമളി ഏരിയകളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര പഠന ക്ലാസിന് ഡോ: ശ്രീദര്‍ശന്‍ നേതൃത്വം നല്കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് – ഡോ: റെന്‍സ് പി വര്‍ഗീസ്, സെക്രട്ടറി -ഡോ: അരുണ്‍ രവി എം, ട്രഷറര്‍ – ഡോ: ജോര്‍ജ് പൗലോസ്,വനിത ചെയര്‍പേഴ്‌സണ്‍ – ഡോ: രഹിന വി.കെ, വനിത കണ്‍വീനര്‍ – ഡോ: മറീന ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!